കൊച്ചി: കാപ്പ ചുമത്തി കണ്ണൂർ ജില്ലയിൽ നിന്നും നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പറാംകുന്നിലെ കൂരാഞ്ചി വീട്ടിൽ കെ.വിഥുനെ (32)യാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഈ മാസം 18ന് കാപ്പ ചുമത്തി ഇയാളെ നാട് കടത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡിഐജിയാണ് നാടുകടത്താൻ ഉത്തരവിട്ടത്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.