- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹർത്താൽ ദിനത്തിൽ അക്രമം; കോടതിയിൽ കീഴടങ്ങിയ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റിമാൻഡിൽ
പാപ്പിനിശേരി: നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പാപ്പിനിശേരി മാങ്കടവ്ചാൽ സ്വദേശി പി. പി ഷെഫീഖ്(33) അരോളി പാറക്കൽ സ്വദേശി പി.കെ ഫിറോസ്(33) അരോളിയിലെ പി. അബ്ദുൽ റസാഖ്(38) അരോളി ഈന്തോട് സ്വദേശി പി. പി ഷിഹാസ്(30) എന്നിവരാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പി. എഫ്. ഐ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ മാങ്ങാട് വെച്ച് വാഹനങ്ങൾ അക്രമിച്ച സംഭവത്തിൽ കണ്ണപുരം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. നിരന്തരം വളപട്ടണം പൊലിസ് ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയതോടെയാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.




