- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നോമിനേഷൻ കീറിയെറിഞ്ഞ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് തോട്ടട എസ്. എൻ കോളേജ് പ്രിൻസിപ്പലിനെ കെ എസ് യു പ്രവർത്തകർ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്തേമുക്കാലിനാണ് പ്രവർത്തകർ പ്രിൻസിലിന്റെ ഓഫീസ് മുറിക്ക് പുറത്ത് ഉപരോധ സമരം നടത്തിയത്.
നോമിനേഷൻ കീറിയെറിഞ്ഞ ആറുവിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഡോ.കെ. അജയകുമാർ അറിയിച്ചുവെങ്കിലും പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോളേജിൽ സംഘർഷാവസ്ഥ നിലനിന്നതിനെ തുടർന്ന് പൊലിസ് സംഘമുണ്ടായിരുന്നു. സമരത്തിന് കെ. എസ്. യു.യൂനിറ്റ് സെക്രട്ടറി സായന്ത്, പ്രസിഡന്റ് കെ. അഭിജിത്ത്, കെ. അലോക്, സി. എച്ച് റിസ്വാൻ, ദിയ ചന്ദ്രൻ, അംബിക, സാനിക ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Next Story




