കതിരൂർ: കണ്ണൂരിൽ നിന്നും പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്ന്യം പറാംകുന്നിലെ കൂരാഞ്ചിവീട്ടിൽ കെ.വിഥുൻ (27) ആണ് ആത്മഹത്യ ചെയ്തത്.

നായനാർ റോഡിലെ ബിജെപി. പ്രവർത്തകനായ പ്രവീണിനെ വധിക്കാൻശ്രമിച്ചതുൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്, സിപിഎം. പ്രവർത്തകനായ വിഥുൻ. കഴിഞ്ഞദിവസമാണ് കണ്ണൂർ ഡി.ഐ.ജി.യുടെ നിർദേശപ്രകാരം സിറ്റി പൊലീസ് കമ്മിഷണർ നല്കിയ ഉത്തരവ് കതിരൂർ പൊലീസ് സ്റ്റേഷനിൽനിന്ന് വിഥുൻ കൈപ്പറ്റിയത്. അച്ഛൻ: കൂരാഞ്ചി പ്രേമൻ. അമ്മ: പ്രമീള, സഹോദരി: പ്രിയ.