- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കയറി രണ്ടു പേരെ ആക്രമിച്ച് കുറുക്കൻ; മുഖത്ത് കടിച്ചും കൈ വിരൽ കടിച്ചു മുറിച്ചും പരാക്രമം: പരുക്കേറ്റ യുവാക്കൾ ആശുപത്രിയിൽ
പേരാമ്പ്ര: കുറുക്കന്റെ കടിയേറ്റ് രണ്ടു പേർക്ക് പരുക്ക്. ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂർ ഭാഗത്താണ് രണ്ടു യുവാക്കൾക്ക് കുറുക്കന്റെ കടിയേറ്റത്. സാരമായി പരുക്കേറ്റ കാഞ്ഞിരക്കടവത്ത് നിധീഷ് (34), വടക്കേ വട്ടുക്കുനി സാബിത്ത് (22) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ടിന് വീട്ടു വരാന്തയിൽ ഇരിക്കുകയായിരുന്ന നിധീഷിന്റെ മുഖത്താണു കടിയേറ്റത്. വീട്ടിൽ വച്ചു തന്നെയാണ് സാബിത്തിനെയും കുറുനരിയെ കടിച്ചത്. സാബിത്തിന്റെ കൈവിരൽ കടിച്ചുമുറിച്ചു, കാൽ മുട്ടിനു താഴെയും, തുട എല്ലിനും സാരമായി പരുക്കേറ്റിട്ടുണ്ട്. വൈകിട്ടോടെ കുറുനരിയെ നാട്ടുകാർ തല്ലിക്കൊന്നു.
Next Story



