- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തറിൽ നാളെ മഴ പ്രാർത്ഥന; അൽ വജ്ബ പാലസിൽ നടക്കുന്ന പ്രാർത്ഥനയിൽ പൗരന്മാർക്കൊപ്പം അമീർ പങ്കെടുക്കും
ദോഹ: ഖത്തറിൽ നാളെ മഴ പ്രാർത്ഥന. രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കാൻ വേണ്ടിയുള്ള ഇസ്തിസ്ഖ പ്രാർത്ഥനയിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുക്കും. രാവിലെ 5.53നാണ് മഴ പ്രാർത്ഥന. പ്രവാചക ചര്യ പിന്തുടർന്നാണ് മഴ പ്രാർത്ഥന നടത്തുന്നത്. അൽ വജ്ബ പാലസിലെ പ്രാർത്ഥനാ കേന്ദ്രത്തിൽ പൗരന്മാർക്കൊപ്പം അമീറും നമസ്‌കാരത്തിൽ പങ്കെടുക്കും.
രാജ്യത്തെ പള്ളികളിലും മഴ പ്രാർത്ഥന നടക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മഴ പ്രാർത്ഥനക്ക് മുൻപായി വിശ്വാസികൾ നിർവഹിക്കേണ്ട വ്രതമെടുക്കൽ, സദഖ നൽകൽ, അല്ലാഹുവിനോട് പശ്ചാത്തപിക്കൽ, മിസ് വാക്ക് ഉപയോഗിക്കൽ, ശരീരം ശുചീകരിക്കൽ തുടങ്ങിയ കർമങ്ങളെക്കുറിച്ചും മന്ത്രാലയം ഓർമിപ്പിച്ചു. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ മഴ പ്രാർത്ഥനയിൽ പങ്കെടുക്കാറുണ്ട്.
മുതിർന്നവരിൽ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാർത്ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാർത്ഥന നടത്തുന്നത്. വ്രതമെടുക്കൽ, സദഖ നൽകൽ, അല്ലാഹുവിനോട് പശ്ചാത്തപിക്കൽ, മിസ് വാക്ക് ഉപയോഗിക്കൽ, ശരീരം ശുചീകരിക്കൽ തുടങ്ങിയ കർമങ്ങൾ അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികൾ മഴ പ്രാർത്ഥനയിൽ പങ്കെടുക്കുന്നത്.



