- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു; അതിദാരുണമായി മരിച്ചത് നവാസിന്റേയും നിഷ്മ സിജിലിയുടേയും മകൻ ഹനീൻ
വളാഞ്ചേരി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ മൂന്ന് വയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു. ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടിൽ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകൻ ഹനീൻ ആണ് അതിദാരുണമായി മരിച്ചത്.
കുഞ്ഞ് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വീട്ടുകാരുടെ കരച്ചിൽകേട്ട് അയൽവാസികൾ ഓടിയെത്തിയാണ് കുഞ്ഞിനെ കിണറിൽനിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
വളാഞ്ചേരി പൊലീസ് നടപടികൾ പൂർത്തിയാക്കിയശേഷം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോർട്ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Next Story



