- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥിത്തൊഴിലാളികളിൽ ചിലർ മയക്കുമരുന്ന് കടത്തിന് കടുംബാംഗങ്ങളെയും മറയാക്കുന്നു; ബ്രൗൺ ഷുഗർ കേരളത്തിലേക്ക് ഒഴുകുന്നു; എക്സൈസിന് കിട്ടുന്നത് നിർണ്ണായക വിവരങ്ങൾ
കോതമംഗലം;അതിഥിത്തൊഴിലാളികളിൽ ചിലർ മയക്കുമരുന്ന് കടത്തിന് കടുംബാംഗങ്ങളെയും മറയാക്കുന്നതായി സൂചന. ഇന്നലെ രാത്രി ബ്രൗൺ ഷുഗറുമായി പിടിയിലായ അസംസ്വദേശീയിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം അധികൃതർക്ക് ലഭിച്ചത്.അസം നാഗോൻ സ്വദേശി അക്കിബുൽ ഇസ്ലാം(23)മിനെയാണ് 20 ഗ്രാം ബ്രൗൺ ഷുഗറുമായി എക്സൈസ് സംഘം ഇന്നലെ രാത്രി തങ്കളം ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.
കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം രാത്രി നഗരത്തിലും സമീപ്രദേശങ്ങളിലുമായി നടത്തി വന്നിരുന്ന റെയ്ഡിയിടിനിടെയാണ് ഇയാൾ കുടുങ്ങിയത്. പെരുമ്പാവൂരിൽ താമസിക്കുന്ന അസം സ്വദേശി എക്ദിൽ നിന്നും ഒന്നര ലക്ഷം രൂപയ്ക്കാണ് ബ്രൗൺുഗർ വാങ്ങിയതെന്ന് അക്കിബുൽ ഇസ്ലാം ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് എക്സൈസ് അധികൃതർ അറയിച്ചു. ്എക്ദിൽ കുടുംബസമേതം അസമിൽ പോയി വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്നുള്ള വിവരവും ഇയാളിൽ നിന്നും ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇതിന് മുമ്പും ബ്രൗൺ ഷുഗറുമായി അതിഥിതൊഴിലാളികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു.മയക്കുമരുന്ന് എത്തുന്നത് ആസിമിൽ നിന്നാണെന്ന് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.ഇത് കേരളത്തിലെത്തിക്കുന്നതിന് ഭാര്യയെയും മക്കളെയും മറയാക്കുന്നുണ്ടെന്നുള്ള വിവരമാണ് ഇപ്പോൾ അധികൃതർക്ക് ലഭിച്ചിട്ടുള്ളത്. ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധനകൾ വ്യാപിക്കുന്നതിനാണ് അധികൃതരുടെ തീരുമാനം. പരിശോധനകളിൽ പ്രവന്റീവ് ഓഫീസർ കെ എ നിയാസ്, സിദ്ദിഖ് സിഇഒ മാരായ പി റ്റി രാഹുൽ, എം എം നന്ദു ഡ്രൈവർ ബിജു പോൾ എന്നിവരും പങ്കെടുത്തു.



