- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിന്തൽമണ്ണയിൽ എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മൊറയൂർ സ്വദേശി മുഹമ്മദ് അനസിനെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരിന്തൽമണ്ണ ടൗണിന് സമീപം കാറിൽ വിൽപ്പനയ്ക്കായെത്തിച്ച 35 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി കൊണ്ടോട്ടി സ്വദേശികളെ പിടികൂടിയ സംഭവത്തിലാണ് മുഖ്യപ്രതി മൊറയൂർ സ്വദേശി കക്കാട്ടുചാലി അത്തിക്കച്ചാലിൽ മുഹമ്മദ് അനസ്( 33)നെയാണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.
രണ്ടാഴ്ച മുമ്പാണ് ജില്ലയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽപെട്ട കൊണ്ടോട്ടി സ്വദേശികളായ നൗഫൽ (28), മൻസൂർ എന്നിവരെ പെരിന്തൽമണ്ണ ടൗണിൽ വച്ച് 35ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്.
Next Story




