പാലക്കാട്: പാലക്കാട് കാടാംകോട്ട് ഫ്‌ളാറ്റിൽ നിന്ന് ചാടി വീട്ടമ്മ ജീവനൊടുക്കി. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സുനിത ഫ്‌ളാറ്റിൽ നിന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു.

വീട്ടമ്മ മുകൾനിലയിൽനിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ സുരക്ഷ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. സുനിത ഏതാനും വർഷങ്ങളായി മകളോടൊപ്പം താമസിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.