പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ. ബീഹാർ വൈശാലി ജില്ലയിൽ മഞ്ജീത് കുമാർ (22) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. അതിഥി തൊഴിലാളികളായ ദമ്പതികളുടെ പതിമൂന്ന് വയസായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് ഇയാൾ ഒളിവിൽ പോയി.

ബിഹാർ ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ മാറി മാറി താമസിച്ചു. ആഗ്രയിൽ നിന്നുമാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു ഐരാപുരത്ത ഒരു കമ്പനിയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. എ.എസ്‌പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എസ്‌ഐ പി.വി.ജോയി, എഎസ്ഐ എൻ.കെ.ജേക്കബ്ബ് എസ്.സി.പി.ഒ മാരായ ടി.എ.അഫ്‌സൽ, ഇ.എസ്.ബിന്ദു, കെ.എ.സുബീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.