- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മേധാവിത്വം; 44 യൂണിയനുകളിൽ 35 ലും ജയം; വന്മുന്നേറ്റം നടത്തിയെന്ന അവകാശവാദവുമായി കെ എസ് യു- എം എസ് എഫ് സഖ്യം
കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണയും എസ്. എഫ്. ഐക്ക് മേധാവിത്വം. തെരഞ്ഞെടുപ്പ് നടന്ന 44 കോളേജ് യൂണിയനുകളിൽ 35-ലും എസ്. എഫ്. ഐ വിജയിച്ചതായി ജില്ലാഭാരവാഹികൾ പറഞ്ഞു. 49 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ കണ്ണൂർ ജില്ലയിൽ നിന്നും മാത്രം വിജയിപ്പിക്കാനായി.
ദേവമാതാ പൈസക്കരി കോളേജ് ഭരണം നാലുവർഷത്തിന് ശേഷം കെ. എസ്. യുവിൽ നിന്നും പിടിച്ചെടുത്തു. തലശേരി ഗവ:ബ്രണ്ണൻ കോളേജ്, പയ്യന്നൂർ കോളേജ്, കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് ,മട്ടന്നൂർ കോളേജ്, മാങ്ങാട്ട്പറമ്പ് ക്യാംപസ്, പെരിങ്ങോം ഗവ: കോളേജ് എന്നിവിടങ്ങളിൽ സമ്പൂർണ്ണ ആധിപത്യം നിലനിർത്തി.
നോമിനേഷൻ പ്രക്രിയ പൂർത്തിയായ ഘട്ടത്തിൽ തന്നെ ജില്ലയിൽ പെരിങ്ങോം ഗുരുദേവ കോളേജ്, പയ്യന്നൂർ നെസ്റ്റ് കോളേജ്, മൊറാഴ കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, ഐ. എച്ച്. ആർ. ഡി പട്ടുവം, കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ് സയൻസ് കോളേജ്, എ. എം എസ്. ടി. ഇ.കെ AMSTEK ആർട്സ് ആൻഡ് സയൻസ് കോളേജ്, ശ്രീകണ്ഠാപുരം എസ്. ഇ.സ്, ഇൻസ്റ്റിറ്റ്യൂട്ട് , ഇരിട്ടി ഐ. എച്ച്. ആർ.ഡി കൂത്തുപറമ്പ് എം. ഇ.സി കോളേജ്, ചൊക്ലി ഗവൺമെന്റ് കോളേജ്, പിണറായി ഐ. എച്ച്. ആർഡി, പുറക്കണം ഐ. എച്ച് ആർ.ഡി പാലയാട് ലീഗൽസ്റ്റഡീസ്, മയ്യിൽ ഐ.ടി. എം ,ആദ്യത്തെ കിരൺ പെരിങ്ങോം,സ്വാമി ആനന്ദതീർത്ഥ ക്യാംപസ്, ഐ. എച്ച്. ആർ.ഡി നെരുവമ്പ്രം തുടങ്ങി 22 കോളജുകളിൽ എസ് എഫ് ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി ജില്ലാകമ്മിറ്റി അറിയിച്ചു.
നോമിനേഷൻ പ്രക്രിയ നടക്കുന്ന സമയം തന്നെ പിന്തുണയ്ക്കാൻ ഒരു വിദ്യാർത്ഥിപോലും ഇല്ലാതെ ജില്ലയിലെ ക്യാംപസുകളിൽ പരാജയം സമ്മതിക്കേണ്ടിവന്നത്തിന്റെ ജാള്യത മറയ്ക്കാൻ വ്യാപക അക്രമവും നുണപ്രചരണങ്ങൾക്കുമേറ്റ കനത്ത തിരിച്ചടിയാണ് എസ്. എഫ്. ഐ ജയമെന്ന് നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ ക്യാംപസുകളിൽ എസ്. എഫ്. ഐ നടത്തുന്ന അക്രമരാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കെ. എസ്.യു, എം. എസ്. എഫ് മുന്നേറ്റമെന്ന് നേതാക്കൾ പറഞ്ഞു.
തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, സിബ്ഗ ഇരിക്കൂർ, എം എം നോളഡ്ജ്, കോൺകോർഡ് മുട്ടന്നൂർ, നെഹർ കണ്ണൂർ, എൻ എ എം കല്ലിക്കണ്ടി, വിറാസ് വിളയാൻകോട്, ദാറുൽ ഇർഷാദ് പാറാൽ, കേയി സാഹിബ് ട്രെയിനിങ് കോളേജ്, ഐഡിയൽ ഉളിയിൽ, എം ഇ.സി എഫ് പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു ഭരണം പിടിച്ചെടുത്തതായി കെ. എസ്.യു - എം. എസ്. എഫ് നേതാക്കൾ അവകാശപ്പെട്ടു.
എം.ജി.കോളേജ് ഇരിട്ടി, ഡീപോൾ എടത്തൊട്ടി, ഡോൺബോസ്‌കോ തുടങ്ങി കോളേജുകളിൽ എംഎസ്എഫ് -കെ.എസ്.യു മുന്നണിയായാണ് മത്സരിച്ചത്. പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളേജിൽ നാല് സീറ്റുകളിൽ എംഎസ്എഫ് (3) -കെ.എസ്.യു (1) സ്ഥാനാർത്ഥികൾ വിജയിച്ചു. കണ്ണൂർ ജില്ലയിൽ മാത്രം ഇരുപതിലധികം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ വിജയിപ്പിക്കാൻ എം. എസ്. എഫിന് കഴിഞ്ഞുവെന്ന് ജില്ലാനേതാക്കളായ നസീർ പുറത്തീൽ, ഒ.കെ ജാസിർ എന്നിവർ അറിയിച്ചു.




