- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് വിറ്റു; ഷാപ്പ് ഉടമയ്ക്കും സെയിൽസ്മാനും വിദ്യാർത്ഥികൾക്കുമെതിരെ കേസ്
പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റതിന് കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ് മാൻ കൃഷ്ണ കുമാറിനെതിരെയും കേസ്. വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലുള്ളവർക്കെതിരെയാണ് കേസ്.
കള്ളു കുടിക്കാനെത്തിയ രണ്ട് വിദ്യാർത്ഥികൾക്കെതിരെയും കേസുണ്ട്. കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ, അഗതിയൻ എന്നിവരാണ് കള്ളുഷാപ്പിലെത്തിയത്. പാലക്കാട് എക്‌സൈസ് റേഞ്ച് പാർട്ടി നടത്തിയ കള്ളുഷാപ്പ് പരിശോധനയിലാണ് കേസെടുത്തത്.
Next Story




