- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ കോൺഗ്രസ് ദുഃഖാചരണം; ഏഴുദിവസത്തെ പരിപാടികൾ മാറ്റിവെച്ചു
കണ്ണൂർ: കെപിസിസി അംഗം സതീശൻ പാച്ചേനിയോടുള്ള ആദരസൂചകമായ ജില്ലാകോൺഗ്രസ് കമ്മിറ്റി ഏഴുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കാൻ തീരുമാനിച്ചു. ജില്ലയിലെ പാർട്ടി ഔദ്യോഗിക പരിപാടികൾ പാച്ചേനിയോടുള്ള ആദരസൂചകമായി ഏഴുദിവസത്തേക്ക് മാറ്റിവെച്ചതായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു.
കോൺഗ്രസ് സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് വെള്ളിയാഴ്‌ച്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുമെന്ന് ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹർത്താൽ. വാഹനങ, ഹോട്ടൽ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് കൊണ്ടുപോയി. വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ സുരേഷിന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം ആറുമണിക്ക് പൊതു ദർശനത്തിന് വെച്ചു. അവിടെനിന്ന് വെള്ളിയാഴ്‌ച്ച രാവിലെ ഏഴു മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.




