- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്; അപകടമുണ്ടായത് പുതിയ കാർ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കോട്ടയം: സംക്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്കേറ്റു. പാലാ സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുതിയ കാർ ഷോറൂമിൽ നിന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
സംക്രാന്തി - പേരൂർ റൂട്ടിലുള്ള കടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കടത്തിണ്ണിൽ ഉണ്ടായിരുന്ന ആൾക്കും വഴിയാത്രക്കാരനായ ഷൺമുഖ എന്നയാൾക്കും ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന യുവതിക്കും പരിക്കേറ്റിട്ടുണ്ട്.
ഷൺമുഖന്റെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കോട്ടയത്തെ ഷോറൂമിൽ നിന്നു കാർ വാങ്ങി മടങ്ങുന്നതിനിടെ വൈകീട്ട് നാലുമണിയോടു കൂടിയായിരുന്നു അപകടം.
Next Story



