- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ പ്രീതി അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; മന്ത്രിമാർ നിലനിൽക്കുന്നത് മുഖ്യമന്ത്രിയുടെ പ്രീതിയിലാണെന്നും ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രശ്നമല്ലന്നും എം വി ഗോവിന്ദൻ
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതിയാണ് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രിമാർ നിലനിൽക്കുന്നത് മുഖ്യമന്ത്രിയുടെ പ്രീതിയിലാണെന്നും ഗവർണറുടെ വ്യക്തിപരമായ പ്രീതി പ്രശ്നമല്ലന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. സുപ്രീം കോടതി വിധി സിപിഐ എം വിശദമായി പരിശോധിച്ചുവെന്നും വിസിമാർ രാജിവയ്ക്കേണ്ടതില്ലന്നും അദ്ദേഹം വ്യക്തമാക്കി. വിധി അന്തിമമല്ല. ഗവർണറെ തിരിച്ചു വിളിക്കണമെന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവരും കോൺഗ്രസിലെ ഒരു വിഭാഗവും ഗവർണർക്കൊപ്പമാണ്.
സതീശൻ അത് പച്ചയ്ക്ക് പറയുന്നു. എന്നാൽ ബാബറി മസ്ജിദ് തകർത്തപ്പോൾ ഒപ്പം നിന്ന ലീഗ് ഗവർണർ വിഷയത്തിൽ അവർക്കൊപ്പമില്ല. യുഡിഎഫിൽ ആന്തരിക പ്രശ്നങ്ങൾ രൂക്ഷമാണ്. ഗവർണറുമായുള്ളത് കേവലം സൗന്ദര്യ പ്രശ്‌നങ്ങളല്ല. പല ബില്ലുകളും ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും അദ്ദേഹം മറുപടിയായി പറഞ്ഞു.




