- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനകീയ പ്രതിഷേധത്തിന് പുല്ലുവില; എടക്കാട് റെയിൽവേസ്റ്റേഷന് സമീപം ദേശീയ പാത അഥോറിറ്റിയുടെ അടിപ്പാത നിർമ്മാണം; എടക്കാട് ടൗൺ ഒറ്റപ്പെടും
തലശേരി: ജനകീയ പ്രതിഷേധത്തിന് പുല്ലുവില കൽപ്പിച്ചു കൊണ്ടു സുഗമമായ യാത്രാസൗകര്യം നിലനിർത്തുന്നതിന് എടക്കാട് ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയർത്തി എൻ.എച്ച് ആക്ഷൻ കമ്മിറ്റി പ്രതിഷേധങ്ങൾ ശക്തമാക്കിയിരിക്കെ ഏകദേശം 400 മീറ്റർ മാറി എടക്കാട് റെയിൽവേ സ്റ്റേഷന് സമീപത്ത് ദേശീയ പാത അഥോറിറ്റി അടിപ്പാത നിർമ്മാണം തുടങ്ങി. അടിപ്പാത മൂന്ന് കിലോമീറ്റർ അകലെ വരുന്നതോടെ ഫലത്തിൽ എടക്കാട് ടൗൺ ഒറ്റപ്പെടും. നൂറുകണക്കിന് വ്യാപാരികൾ പെരുവഴിയിലാകും.
ഞായറാഴ്‌ച്ച ദിവസവും 10 ഓളം തൊഴിലാളികൾ രാവിലെ മുതൽ പ്രവൃത്തിയിലേർപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള ദേശീയ പാതയുടെ കിഴക്ക് വശത്തായാണ് നാല് മീറ്റർ ഉയരത്തിലും 28.5 മീറ്റർ നീളത്തിലും അടിപ്പാത നിർമ്മിക്കുന്നത്. 14.25 മീറ്ററിന്റെ രണ്ട് ഭാഗമായാണ് അടിപ്പാത പൂർത്തിയാക്കുക. ആദ്യ ഭാഗം പൂർത്തിയാക്കിയ ശേഷം ഗതാഗതം ഇതുവഴി കടത്തിവിട്ടാണ് നിലവിലെ ദേശീയപാതയിൽ അടിപ്പാത നിർമ്മിക്കുക.നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് പ്രവൃത്തിയെ ബാധിക്കുന്നതായി കരാറുകാരൻ പറയുന്നു. ഒന്നു രണ്ട് മാസത്തിനകം ആദ്യ അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയാക്കാനണ് ശ്രമമെന്നും കരാറുകാരൻപറഞ്ഞു.
എൻ.എച്ച് ആക്ഷൻ കമ്മിറ്റി എടക്കാട് ടൗണിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. ടൗണിൽ അടിപ്പാതയില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ നിലപാട്. എന്നാൽ റെയിൽവേ സ്റ്റേഷനടുത്ത് അടിപ്പാത നിർമ്മാണ പ്രവൃത്തി തുടങ്ങിയതിനാൽ ഇതിന് സമീപത്തായി മറ്റൊരു അടിപ്പാത കൂടി വരാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
എടക്കാട് ടൗൺ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട്് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത അഥോറിറ്റി ഓഫിസിന് മുൻപിൽ ധർണ നടത്തിയിരുന്നു. കെ.സുധാകരൻ എംപി ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗതാഗതമന്ത്രി നിതിൻഗഡ്കരിക്ക് കത്ത് നൽകിയിരുന്നു. നിർദ്ദിഷ്ട ദേശീയപാത യാഥാർത്ഥ്യമായാൽ എടക്കാട് ടൗൺ പൂർണമായും ഒറ്റപ്പെടും. തലശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ഇതുവഴി പോകണമെങ്കിൽ മൂന്ന് കിലോമീറ്റർ ചുറ്റിവളയേണ്ടി വരും. കടമ്പൂർ സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾക്ക് എടക്കാട് വഴി സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകും.
എന്നാൽ ദേശീയ പാതയുടെ അലൈന്മെന്റ് ഡൽഹിയിൽ നിന്നാണ് തീരുമാനിക്കുന്നതെന്നും തങ്ങൾക്ക് ഈക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് ദേശീയ പാത അഥോറിറ്റി അധികൃതർ കർമ്മസമിതിയെ അറിയിച്ചത്. ഇതോടെയാണ് ജനകീയ പ്രതിഷേധം ശക്തമാകുമ്പോഴും അധികൃതർ അടിപ്പാതയുടെ നിർമ്മാണം തുടങ്ങിയത്. ദേശീയ പാതയിലൂടെ റെയിൽവെ ചരക്കുനീക്കങ്ങൾ ഫലപ്രദമായി നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. സ്റ്റേഷനു മുൻപിലെ ചതുപ്പ് നികത്തിയാണ് അടിപ്പാത നിർമ്മാണം നടക്കുന്നത്.




