തലശേരി: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപരുക്കേൽപ്പിച്ച ഭർത്താവ് റിമാൻഡിൽ. ആഡൂർ പാലത്തിന് സമീപം താമസിക്കുന്ന നിസാമിനെയാ(49)ണ് എടക്കാട് പൊലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്‌ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

നിസാം ആറു മുൻപാണ് റഷീദയെന്ന(30) യുവതിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം ഇയാൾ തുടർച്ചയായി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. എന്നാൽ സംഭവദിവസം ഇയാൾ കത്തിയെടുത്ത് ഭാര്യയുടെ കൈക്ക് കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. റഷീദയുടെ പരാതിയിലാണ് എടക്കാട് പൊലിസ് കേസെടുത്തത്. ഓട്ടോ ഡ്രൈവറാണ് നിസാം. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.