തലശേരി: അഞ്ചരക്കണ്ടി പടുവിലായി ചമ്പാട് കല്ലിക്കുന്നിലെ പമ്പ് ഹൗസിൽ കണ്ടെത്തിയ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ഇന്ന് നിർവീര്യമാക്കി. ബോംബ് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ഡോഗ്, ബോംബ് സ്‌ക്വാഡുകൾ പരിശോധന നടത്തി. എന്നാൽ ഇവിടെ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല.

ഇന്ന് രാവിലെയാണ് അഞ്ചരക്കണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ബോംബുകൾ കണ്ടെത്തിയത്. കൂത്തുപറമ്പ് സി. ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.