- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരണ്ടോടിയ കാള അമ്മയേയും കുഞ്ഞിനെയും കുത്തി താഴെയിട്ടു; യുവതിയുടെ കയ്യിൽ നിന്നും തെറിച്ചു പോയ കുഞ്ഞ് താഴെ വീണു: ദേശിയ പാതയിലൂടെ ഓടിയ കാള പരിഭ്രാന്തി പരത്തിയത് മണിക്കൂറുകൾ
കോഴിക്കോട്: കുന്നമംഗലത്ത് കാള വിരണ്ടോടി രണ്ട് പേർക്ക് പരുക്കേറ്റു. കടയിൽനിന്നും സാധനം വാങ്ങി പുറത്തിറങ്ങിയ സ്ത്രീക്കാണ് പരുക്കേറ്റത്. ഓടിപ്പാഞ്ഞുവന്ന കാള യുവതിയെയും കയ്യിലുണ്ടായിരുന്ന കുഞ്ഞിനെയും തട്ടിയിട്ടു. അമ്മയുടെ കയ്യിൽനിന്ന് കുഞ്ഞ് തെറിച്ചു വീഴുന്നതു വിഡിയോയിൽ കാണാം. കടയിൽ നിന്നും ഇറങ്ങി വാഹനത്തിൽ കയറുമ്പോഴാണ് യുവതിയെയും കുഞ്ഞിനെയും കാള മറിച്ചിട്ടത്. കൂടാതെ ബൈക്ക് യാത്രക്കാരനും പരുക്കേറ്റു.
നാട്ടുകാർ ഓടിക്കൂടി കാളയെ കല്ലെറിഞ്ഞ് ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റ ഇരുവരു കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരു കാറിന്റെ മുൻവശത്തെ ചില്ലും കാള തകർത്തു. വെള്ളിയാഴ്ച രാവിലെ വാഹനത്തിൽനിന്നും നഷ്ടപ്പെട്ടതായിരുന്നു കാളയെ എന്നാണ് വിവരം. കുന്നമംഗലത്ത് രാത്രിയിൽ ദേശീയപാതയിലൂടെ ഓടിയ കാള ഏറെ നേരം പരിഭ്രാന്തി പരത്തി.
വൈകിട്ട് ഏഴരയോടെ കുന്നമംഗലം ഐഐഎം ഗേറ്റിനു സമീപം പറച്ചിതോട്ടിൽ മാമുക്കോയയുടെ വീട്ടിലെ തൊഴുത്തിൽ മറ്റു പശുക്കൾക്കൊപ്പം നിൽക്കുന്നത് കണ്ട വീട്ടുകാർ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണു കാളയെ തളച്ചത്



