- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിലെ അശാസ്ത്രീയ ട്രാഫിക്ക് സംവിധാനം; നഗരസഭാ കൗൺസിലിൽ പ്രതിഷേധവുമായി ബിജെപി അംഗങ്ങൾ
കണ്ണൂർ: പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിൽ അംഗങ്ങളുടെ പ്‌ളക്കാർഡുയർത്തിയുള്ള പ്രതിഷേധം സംഘർഷാവസ്ഥ സൃഷ്ടിച്ചു. അശാസ്ത്രീയമായ ട്രാഫിക്ക് സിഗ്‌നൽ സംവിധാനം, ബൈപാസ് റോഡുകളുടെ ശോചനീയാവസ്ഥ എന്നീ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.
ബിജെപി അംഗങ്ങളായ എം രത്‌നാകരൻ, കെ പി സുഖില, പി കെ സാവിത്രി എന്നിവരാണ് പ്ലേ കാർഡ് ഉയർത്തി പ്രതിഷേധിച്ചത്. പാനൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ടൗണിനോട് ചേർന്ന് കിടക്കുന്ന റിങ്ങ്‌റോഡുകൾ ഗതാഗത യോഗ്യമാക്കുക, നഗരസഭാ എഞ്ചിനിയറിങ്ങ് വിഭാഗം ഓഫിസിൽ ടോയിലെറ്റ് സൗകര്യം ഉപയോഗ യോഗ്യമാക്കുക എന്നി അവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചത്.
മുന്നൊരുക്കങ്ങളില്ലാതെ നടപ്പിലാക്കിയ ട്രാഫിക്ക് പരിഷ്‌ക്കരണം തുഗ്ലക് മോഡലാണെന്ന് ബിജെപി അംഗങ്ങൾ വിഷയം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തപ്പോൾ കുറ്റപ്പെടുത്തി. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം, നജാത്ത് സ്‌കൂൾ സമീപത്തെ റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണം, പൊട്ടിപൊളിഞ്ഞ ബൈപാസ് റോഡുകൾ നവീകരിക്കണം,
നഗരസഭ എഞ്ചിനിയറിങ് വിഭാഗം ഓഫീസിൽ ജലം ലഭ്യമല്ല, പൊട്ടിയ പൈപ്പുകൾ ഉടൻ മാറ്റി സ്ഥാപിക്കണം എന്നീ ആവശ്യങ്ങളും ബിജെപി നേതാവ് രത്‌നാകരൻ ഉന്നയിച്ചു.
ഓഫീസിലെ പൈപ്പ് നന്നാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ വി നാസർ പറഞ്ഞു. ട്രാഫിക് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഇതിനായി വ്യാപാരികളുടെ യോഗം വിളിച്ചു ചേർക്കുമെന്നും ബിജെപി ഉയർത്തിയ വിഷയങ്ങൾക്ക് മറുപടിയായി. നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ മറുപടി പറഞ്ഞു.




