കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കിയതിന്റെ പൂർണ്ണ ഉത്തരവാദി ഗവർണ്ണർക്കല്ലെന്നും മറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വൈസ് ചാൻസിലർമാർക്കും സി പി എമ്മിനുമാണെന്ന് ബിജെപി.ദേശീയ നിർവ്വാഹത സമിതി അംഗം പി.കെ.കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഴിമതിയും കെടുകാര്യസ്ഥതയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ കൂത്തരങ്ങായിരിക്കയാണ്. കോളേജ് അദ്ധ്യാപകർക്ക് ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം ശമ്പള വർദ്ധനവ് അനുവദിക്കാൻ കേന്ദ്ര സർക്കാർ 750 കോടി രൂപ നൽകാൻ തയ്യാറായിരുന്നു. മുഴുവൻ ബാധ്യതയും സംസ്ഥാനങ്ങൾക്ക് വഹിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കി പകുതിയായ 750 കോടി അനുവദിക്കാൻ തയ്യാറായെങ്കിലും സംസ്ഥാനം ആവശ്യമായ രേഖകൾ നൽകാത്തതിനാൽ ആ ഫണ്ട് നഷ്ടമായി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണ്ണർക്ക് പരാതി നൽകുമെന്ന് കൃഷ്ണദാസ് പറഞ്ഞു