പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവൽ സിങ്ങിനെയും ഇലന്തൂരിലെ വീട്ടിൽ എത്തിച്ചാണ് തെളിവെടുത്തത്.

കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ കടകളിൽ അടക്കം പ്രതികളെ എത്തിച്ചു വിവരം ശേഖരിച്ചു. കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത റോസിലിൻ കൊലപാതക കേസിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. ഇതോടെ 5 തവണയാണ് ഇലന്തൂർ പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നത്.

രാവിലെ പത്തരയോടെ തന്നെ പ്രതികളെ ഭ?ഗവൽ സിങിന്റെ വീട്ടിലെത്തിച്ചു. പ്രതികളെ മൂന്നു പേരെയും ഇവിടെ എത്തിച്ചു. അതിന് ശേഷം ഭ?ഗവൽ സിം?ഗിനെ മറ്റൊരു ജീപ്പിൽ തെളിവെടുപ്പിനായി പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

ഇലന്തൂരിലെ പാർത്ഥസാരഥി ഫിനാൻസിയേഴ്‌സിലെത്തി. ഇവിടെയാണ് റോസിലിന്റെ സ്വർണാഭരണങ്ങൾ പണയം വെച്ചത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ സ്വർണം പണയം വെച്ച് പണം വാങ്ങിയ കാര്യം സമ്മതിച്ചിരുന്നു. അതിന് ശേഷം കൊലപാതകത്തിന് ഉപയോ?ഗിച്ച സാധന സാമ?ഗ്രികൾ വാങ്ങിയ വിവിധ കടകളിലും ഭഗവൽസിംഗുമായി അന്വേഷണ സംഘം എത്തി. വീടിനുള്ളിലാണ് ഷാഫിയും ലൈലയുമായുള്ള തെളിവെടുപ്പ് നടത്തിയത്.