- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടിവാൾ ആക്രമണം; കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പടെ നാല് പേർ പിടിയിൽ
കുന്നത്തുനാട്: പട്ടിമറ്റം ഡബിൾ പാലത്തിന് സമീപം വടിവാൾ ആക്രമണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മാറമ്പിള്ളി പള്ളിക്കവല മുണ്ടയ്ക്കൽ വീട്ടിൽ മുഹമ്മദ് നാസിം (21), തണ്ടേക്കാട് പൂവത്തിങ്കൽ വീട്ടിൽ മുഹമ്മദ് റാഫി (21), പോഞ്ഞാശേരി കാട്ടോളിപ്പറമ്പിൽ മുഹമ്മദ് യാസിൻ (20) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പട്ടിമറ്റം ഡബിൾ പാലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. പെൺ സുഹൃത്തിന് സന്ദേശമയച്ചതുമായി ബന്ധപ്പെട്ട കാര്യം ചോദിക്കാൻ ഇരുചക്ര വാഹനങ്ങളിലെത്തിയ ഇവർ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കറ്റു.
രക്ഷപ്പെട്ട പ്രതികളെ വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ വി.പി സുധീഷ് , എസ്‌ഐ ഏ.എൽ അഭിലാഷ്, എഎസ്ഐ നൗഷാദ്, എസ്.സി.പി.ഒ ടി .എ അഫ്‌സൽ സി.പി.ഒമാരായ കെ. എ സുബീർ, അനിൽകുമാർ , മിഥുൻ മോഹൻ ,എം.ആർ രാജേഷ്, പി.കെ ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു.




