- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പച്ചക്കറി ലോറി മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ 3.10ന് തെന്മല തിയറ്റർ ജംഗ്ഷനിലായിരുന്നു അപകടം. തമിഴ്‌നാട് പാവൂർസത്രത്തിൽനിന്ന് കേരളത്തിലേക്കു പച്ചക്കറിയുമായി വന്ന മിനി ലോറി വളവിൽ നിയന്ത്രണംവിട്ട് റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ലോറിക്കടിയിൽ അകപ്പെട്ട ഡ്രൈവർ തെങ്കാശി സാമ്പുവർവടകരൈ സ്വദേശി ആനന്ദകുമാറിനെ(32) ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആനന്ദകുമാറിന്റെ തലയിലേക്ക് ലോറിയുടെ ക്യാബിൻ അമർന്നതാണു മരണകാരണം.
തെന്മല പൊലീസും നാട്ടുകാരും ഏറെ നേരം പരിശ്രമിച്ചിട്ടും ആനന്ദകുമാറിനെ രക്ഷപ്പെടുത്താൻ സാധിക്കാതെ വന്നതോടെ ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ലോറിയുടെ ക്ലീനർക്കും സാരമായി പരുക്കേറ്റു.
Next Story




