- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ളാഹ മഞ്ഞത്തോട് വനവാസി കോളനിയിലടക്കം സന്ദർശനം നടത്തി നടൻ സുരേഷ് ഗോപി; അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുത്തു
റാന്നി: റാന്നി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുത്ത് നടൻ സുരേഷ് ഗോപി. തിരുവാഭരണപാതയിൽ നടക്കുന്ന അഖില ഭാരത ശ്രീമദ്: അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണാർത്ഥമാണ് മുഖ്യരക്ഷാധികാരിയായ സുരേഷ് ഗോപി പങ്കെടുത്തത്. ഡിസംബർ 15 മുതൽ 28 വരെ റാന്നി വൈക്കം കുത്തുകല്ലുങ്കൽ പടിക്ക് സമീപമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ളാഹ മഞ്ഞത്തോട് വനവാസി കോളനി, അട്ടത്തോട് ഗിരിജൻ കോളനി, ചിറ്റാർ പാമ്പിനി ഗിരിജൻ കോളനി, കോട്ടാങ്ങൽ എന്നിവടങ്ങളിലാണ് സുരേഷ് ഗോപി ചടങ്ങിൽ പങ്കെടുത്തത്.
ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൂങ്കാവന വാസികളായ വനവസികളാണ് ളാഹ മഞ്ഞത്തോട്ടിൽ താമസിക്കുന്നത്. ആദ്യമായാണ് സിനിമ താരം ഈ കോളനി സന്ദർശിക്കുന്നത്. തുടർന്ന് അട്ടത്തോട്ട് ഗിരിജൻ കോളനി നിവാസികളെ നേരിട്ടു കണ്ടു. ചിറ്റാർ പാമ്പിനി ഗിരിജൻ കോളനിയിലും താരം എത്തി. വാർഡ് മെമ്പർമാരായ അരുൺ അനിരുദ്ധൻ, മജ്ഞു പ്രമോദ്, ജയശ്രീ എന്നിവരും ഭക്ത സംഗമത്തിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് റാന്നി കൊട്ടാങ്ങലിലും പരിപാടിയിൽ പങ്കെടുത്തു..
അയ്യപ്പ സത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത്കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഗോപൻ ചെന്നിത്തല, അയ്യപ്പ ധർമ സേവാ സമിതി പ്രസിഡണ്ട് ബിജു കുമാർ കുട്ടപ്പൻ, സെക്രട്ടറി ബിനു കരുണൻ, ട്രഷറാർ സാബു പി, രാധാ കൃഷ്ണൻ, ഗോപൻ മൂക്കന്നൂർ, പ്രസാദ് മൂക്കന്നൂർ, രാധാകൃഷ്ണൻ നായർ പെരുമ്പെട്ടി, മോഹന ചന്ദ്രൻ നായർ കാട്ടൂർ, മനോജ് കോഴഞ്ചേരി, സുനിൽ കോട്ടങ്ങൽ തുടങ്ങിയവർ താരത്തെ അനുഗമിച്ചു.




