- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: സ്‌കൂൾ വരാന്തയിൽ നിന്നും തെരുവുനായയുടെ കടിയേറ്റ വിദ്യാർത്ഥിയെ തലശേരി ജനറൽ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഏഴാം ക്ളാസ് വിദ്യാർത്ഥി നിഹാദിനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് സംഭവം. വിദ്യാർത്ഥിയുടെ കാൽമുട്ടിനു താഴെയാണ് കടിയേറ്റത്.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചിറ്റാരിപറമ്പ് പ്രദേശത്ത് തെരുവുനായയുടെ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Next Story




