- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമ്പ് ഏണി വൈദ്യുത ലൈനിലേക്ക് വീണ് കർഷകന് ദാരുണാന്ത്യം; അപകടം മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ
ഇടുക്കി: ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് വീണ് കർഷകൻ മരിച്ചു. കട്ടപ്പന സ്വർണ്ണവിലാസം സ്വദേശി പതായിൽ സജി ജോസഫാണ് (47) മരിച്ചത്. മരത്തിന്റെ ശിഖരം വെട്ടുന്നതിനിടയിൽ ഇരുമ്പ് ഏണി വൈദ്യുത ലൈനിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. അയൽവാസികൾ ചേർന്ന് സജിയെ ഉടനെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Next Story




