കോട്ടയം: ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫിസ് സെക്രട്ടറി പി.കെ.ജോൺ കാര്യാലിന്റെ മകൻ ക്ലിന്റ് ജോൺസൻ (37) ആണ് മരിച്ചത്.

ശനിയാഴ്ച താഴത്തങ്ങാടി വള്ളംകളി കണ്ടതിനു ശേഷം, ചങ്ങനാശേരിയിലുള്ള ഭാര്യാ വീട്ടിലേക്കു പോകുന്നതിനിടെ ചിങ്ങവനത്തിന് സമീപത്തുവച്ചായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ ക്ലിന്റിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടു കൂടിയാണ് മരണം. സംസ്‌കാരം ബുധനാഴ്ച ഒളശ്ശ സെന്റ് മാർക്‌സ് സിഎസ്‌ഐ പള്ളിയിൽ.

റവന്യൂ മന്ത്രി കെ.രാജന്റെ പഴ്‌സനൽ സ്റ്റാഫംഗം നിഖിൽ കെ.ജോൺ, ഉല്ലാസ് കെ.ജോൺ (ലണ്ടൻ) എന്നിവർ സഹോദന്മാരും അമ്മിണി മാതാവുമാണ്. ഭാര്യ: നിഷ. ഒരു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.