പത്തനംതിട്ട: പാലത്തിൽ നിന്ന് നദിയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി. കോന്നി സ്വദേശിനിയായ യുവതി ചൊവ്വാഴ്ച വൈകിട്ട 3 .45 ഓടെ പ്രമാടം പാറക്കടവ് പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.

ഫോൺ പാലത്തിന്റെ കൈവരിയിൽ വച്ച ശേഷമാണ് ചാടിയത്. സമീപത്തായി കുളിച്ചു കൊണ്ടിരുന്ന സ്ത്രീകൾ ഇത് കണ്ട് ബഹളം വച്ചു. നാട്ടുകാർ നദിയിലേക്ക് ചാടി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. പിന്നീട് പൊലീസ് യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.