- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷി പരീക്ഷണമാക്കിയ റിട്ട അദ്ധ്യാപകന്റെ വീട്ടുമുറ്റത്ത് വിളഞ്ഞത് 41 കിലോ തൂക്കമുള്ള ചേന; ചേന കാണാനോടി എത്തി നാട്ടുകാർ: അന്നദാനത്തിന് വഴിപാടായി നൽകി ബാബു
മലയാലപ്പുഴ: കൃഷി പരീക്ഷണമാക്കിയ റിട്ട അദ്ധ്യാപകന്റെ വീട്ടുമുറ്റത്ത് വിളഞ്ഞത് 41 കിലോ തൂക്കമുള്ള ഭീമൻ ചേന. കോഴികുന്നത്ത് ബാബു രാജേന്ദ്രനാണ് തന്റെ കൃഷിയിടത്തിൽ 41 കിലോ തൂക്കമുള്ള ചേന വിളയിച്ചെടുത്തത്. നല്ലതു പോലെ കൃഷിയിടം ഒരുക്കി വളമിട്ടാണു ചേന നട്ടത്. കളകൾ കൃത്യമായി നീക്കി. മണ്ണ് കൂട്ടി ശരിയായി പരിപാലിച്ചു. വിളവെടുത്തപ്പോൾ ബാബു തന്നെ അത്ഭുതപ്പെട്ടു. എടുത്താൽ പൊങ്ങാത്ത ചേന.
ആറ് വിത്തുകൾ ഉണ്ടായിരുന്നു. അത് അടർത്തി മാറ്റിയാണു തൂക്കിയത് .ഭീമൻ ചേന കാണാൻ ധാരാളം പേർ പൊതീപ്പാട്ടെ വീട്ടിൽ എത്തി. സന്തോഷ സൂചകമായി മലയാലപ്പുഴ ക്ഷേത്രത്തിലെ അന്നദാനത്തിനു വഴിപാടായി ബാബു ചേന സമർപ്പിക്കുകയും ചെയ്തു.
Next Story



