- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾപ്പാർപ്പില്ലാത്ത വീട്ടിലെത്തിച്ച് പതിമൂന്നുകാരനെ പീഡനത്തിനിരയാക്കി; പോക്സോ കേസിൽ 62-കാരന് നാലുവർഷം കഠിനതടവും പിഴയും
കാസർകോട്: പതിമൂന്നുകാരനെ ആൾപ്പാർപ്പില്ലാത്ത വീട്ടിലെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 62 കാരനായ പ്രതിയെ നാലുവർഷം കഠിനതടവിനും 52,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവും അനുഭവിക്കണം. ബദിയഡുക്ക നീർച്ചാൽ നെടുകളയിലെ സുകുമാരൻ വെളിച്ചപ്പാടനെയാണ് ജില്ലാ അഡീഷണൽ സെഷൻസ് (ഒന്ന്) കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. 2017 ഓഗസ്റ്റ് 14-നാണ് കേസിനാസ്പദമായ സംഭവം.
എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരമാണ് സുകുമാരൻ വെളിച്ചപ്പാടനെതിരേ ബദിയഡുക്ക പൊലീസ് കേസെടുത്തത്. വീട്ടിലേക്ക് ആവശ്യമായ തേങ്ങ തരാമെന്ന് പറഞ്ഞ് കുട്ടിയെ രാത്രി സുകുമാരൻ വെളിച്ചപ്പാടൻ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. അന്നത്തെ എസ്.എം.എസ്. ഡിവൈ.എസ്‌പി. കെ. ഹരിശ്ചന്ദ്രനായ്ക്കാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
കാഞ്ഞങ്ങാട്: അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 52 കാരനെ 13 വർഷം തടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കാഞ്ഞങ്ങാട് രാവണേശ്വരം നമ്പ്യാരടുക്കത്തെ പി.എം.ഗണേശനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ്‌കുമാർ ശിക്ഷിച്ചത്. പിഴയടയ്ക്കുന്നില്ലെങ്കിൽ 10 മാസം കൂടി തടവനുഭവിക്കണം.
2020-ൽ കുട്ടിയുടെ വീടുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പോക്സോ ആക്ടിൽ രണ്ടു വകുപ്പുകളിലായി ഏഴുവർഷവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറുവർഷവുമാണ് തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. അന്ന് ഹൊസ്ദുർഗ് അഡീഷണൽ എസ്‌ഐ.യായിരുന്ന കെ.ലീല, എസ്.എം.എസ്. ഡിവൈ.എസ്‌പി. ആയിരുന്ന കെ.ഹരിശ്ചന്ദ്ര നായ്ക്ക് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബിന്ദു ഹാജരായി.




