- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കാമുകനടക്കം 13 പേർക്കെതിരേ പോക്‌സോ കേസ്
കാസർകോട്: വിവാഹവാഗ്ദാനം നൽകി 17-കാരിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കാമുകനടക്കം 13 പേർക്കെതിരേ പോക്‌സോ നിയമപ്രകാരം കാസർകോട് വനിതാ പൊലീസ് കേസെടുത്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയുടെ പരാതിയിലാണ് 13 പേർ പിടിയിലായത്. വിദ്യാനഗറിലെ അറഫാത്ത് പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ആദ്യം പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു.
ജൂലായ് 31-ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിൽ ഒരു ദിവസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി. ഈ സംഭവം ആവർത്തിച്ചതോടെ വീട്ടുകാർ അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കാസർകോടിന് പുറമേ കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
Next Story



