- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളെ അമ്മയുടെ ഒത്താശയോടെ കാമുകൻ പീഡിപ്പിച്ച സംഭവം; ഇരുവർക്കും എതിരെ പോക്‌സോ കേസ്
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്മയുടെ ഒത്താശയോടെ കാമുകൻ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ അമ്മയുടെ കാമുകൻ ചാലാട് സ്വദേശി യഹിയ, കുട്ടിയുടെ മാതാവ് എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.
വിദേശത്ത് ജോലി ചെയ്തിരുന്ന അമ്മയുടെ കാമുകനായ പ്രതി 14 കാരിയായ കുട്ടിയെ 2018 മുതൽ 2021 വരെയുള്ള കാലയളവിൽ കാറിൽ കൊണ്ടുപോയി യോഗശാല റോഡിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് സഹോദരിയുടെ ചാവക്കാട്ടുള്ള വീട്ടിലെത്തിയ പെൺകുട്ടി വിവരം ധരിപ്പിച്ചതോടെ ചാവക്കാട് പൊലീസിൽ പരാതി നൽകുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
Next Story




