കണ്ണൂർ: കണ്ണൂർ താണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന റിട്ട. പൊലീസുദ്യോഗസ്ഥൻ ലോറിയിടിച്ച് മരിച്ചു.കാഞ്ഞിരോട് തല മുണ്ടയിലെ പ്രമീളാലയത്തിൽ പടുവിലാട്ട് ഹൗസിൽ പി.കുമാരനാണ് (82) ഇന്ന് രാവിലെ 10 മണിയോടെ താണയിൽ വെച്ച് ലോറിയിടിച്ച് മരിച്ചത്.ധനലക്ഷ്മി ആശുപത്രിയിലേക്ക് പോകാൻ ബസിറങ്ങിയ ഉടൻ ലോറിയിടിക്കയായിരുന്നത്രെ

ഉടൻ കണ്ണൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂർ ടൗൺപൊലിസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

കാർത്ത്യായനിയാണ് ഭാര്യ. മക്കൾ: പ്രഭാവതി, പ്രമീള, പ്രസീത, പ്രമീഷ് .