- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: മുന്മന്ത്രി എം.വി രാഘവന്റെ സ്മരണയ്ക്ക് എം വിആർ മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം ഇന്ത്യാ ടുഡേ കൺസൾറ്റിങ് എഡിറ്റർ രാജ്ദീപ് സർദേശായിക്ക്. സാമൂഹ്യ മാധ്യമ മേഖലയിൽ നൽകിയ സംഭാവന പരിഗണിച്ചാണു പുരസ്‌കാരം. എം വിആർ ചരമ വാർഷിക ദിനമായ ഒൻപതിനു വൈകുന്നേരം നാലിന് കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ പുരസ്‌കാരം സമ്മാനിക്കും. ഒരുലക്ഷം ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.കെ രാഘവൻ എംപി, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, ഓപ്പൺ മാഗസിൻ എഡിറ്റർ ചീഫ് എൻ.പി ഉല്ലേഖ്, പാട്യം രാജൻ, എം.കെ കണ്ണൻ, ഒ.കെ നാരായണൻ, എം.വി നികേഷ് കുമാർ എന്നിവർ പങ്കെടുക്കുമെന്നു പ്രൊഫ. ഇ. കുഞ്ഞിരാമൻ, പി.വി വത്സൻ, അവിനാഷ് ഗിരിജ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Next Story




