- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ: ഇരിക്കൂറിലെ കുയിലൂർ താഴ്‌വാരം, പഴയ വില്ലേജോഫീസ് നിവാസികളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി കുയിലൂർ ചിരുകണ്ടാപുരം കുന്നിൽ പുതുതായി പ്രവർത്തനമാരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ താഴ്‌വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താഴ്‌വാരത്ത് ജനകീയ കൺവെൻഷൻ നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മലബാർ പരിസ്ഥിതി സമിതി ചെയർമാനുമായ ഭാസ്‌ക്കരൻ വെള്ളൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഇ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യാസിറ ടീച്ചർ, വാർഡ് മെമ്പർ ആർ. രാജൻ , പ്രകാശൻ തില്ലങ്കേരി(ബിജെപി) , കെ.വി. ഷിനോജ് , പി.പി. രാഘവൻ മാസ്റ്റർ(സിപിഎം), രോഹിത് കണ്ണൻ (കോൺഗ്രസ്), ഒ.കെ. ജയകൃഷ്ണൻ മാസ്റ്റർ(സിപിഐ), എം.കെ. ദിലീപ് കുമാർ(ജനതാദൾ എസ്), സുരേഷ് മാസ്റ്റർ (ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവർ സംസാരിച്ചു. വി. ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.വി. പ്രസൂൽ സ്വാഗതവും ട്രഷറർ അരുൺ കൃഷ്ണൻ നന്ദിയും പറഞ്ഞു.
കുയിലൂർ താഴ്‌വാരം പ്രദേശത്തെ 80ൽപരം കുടുംബങ്ങളുടെ സ്വൈര്യ ജീവതത്തിന് ഭീഷണിയായി കുടിവെള്ള സ്രോതസ്സുകൾ ഇല്ലായ്മ ചെയ്യുന്നതിനായി പ്രവർത്തിക്കുന്ന ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിച്ച് നാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു.




