- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി: കണ്ണൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ പിതാവിനെതിരെ കൂത്തുപറമ്പ് ടൗൺ പൊലിസ് പോക്സോ കേസെടുത്തു. കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലെ പത്താംക്ളാസ് വിദ്യാർത്ഥിനിയെയാണ് ഇക്കഴിഞ്ഞ ജൂലായ് ആറിന് വൈകുന്നേരം മൂന്നേമുക്കാലിനാണ് താൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് ഇരയുടെ മൊഴി
.സംഭവശേഷം ഇയാൾ വിദേശത്തേക്ക് പോയിരുന്നു. പരാതിയെ തുടർന്ന് ഇയാളെ ഗൾഫിൽ നിന്നും നാട്ടിലേക്ക് തന്ത്രപരമായി വിളിച്ചുവരുത്തി പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയെ ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്.
ഇതേ തുടർന്ന് ഡോക്ടർ കൂത്തുപറമ്പ് ടൗൺ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസ് ഇരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ ചുമത്തി കേസെടുക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള പിതാവിനെ പൊലിസ് ചോദ്യം ചെയ്തുവരികയാണ് നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.




