ആലപ്പുഴ: സ്ത്രീശാക്തീകരണ പരിപാടികളുടെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും നാളെ (ശനി) നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നഗരചത്വരത്തിൽ പി.പി. ചിത്തരഞ്ജൻ എംഎ‍ൽഎ. റാലി ഫ്ളാഗ് ഓഫ് ചെയ്യും. 4.30-ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എംപി. ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. എച്ച്. സലാം എംഎ‍ൽഎ മുഖ്യപ്രഭാഷണം നടത്തും.

രാജാറാം മോഹൻ റായി ലൈബ്രറി ഫൗണ്ടേഷൻ, ജില്ല ഭരണകൂടം, ആലപ്പുഴ നഗരസഭ, ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ജില്ല ഇൻഫർമേഷൻ ഓഫീസ്, സാക്ഷരതാ മിഷൻ എന്നിവർ ചേർന്നാണ് പരിപാടി നടത്തുന്നത്.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ്, കൗൺസിലർ കവിത, ഡെപ്യൂട്ടി കളക്ടർ ആർ. സുധീഷ്, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു, ജില്ല പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, സെക്രട്ടറി ടി. തിലകരാജ്, ജോയിന്റ് സെക്രട്ടറി അജയ സുധീന്ദ്രൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാർ, കുടുംബശ്രീ മിഷൻ ജില്ല കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, ദീപ്തി അജയകുമാർ, കെ.കെ. സുലൈമാൻ തുടങ്ങിയവർ പങ്കെടുക്കും.

നവംബർ ആറിന് ജില്ലയിലെ ഗ്രന്ഥശാലകളിലെ ബാലവേദി വിദ്യാർത്ഥികൾക്കായി പുന്നപ്ര ഗവൺമെന്റ് ജെ.ബി. സ്‌കൂളിൽ വെച്ച് ചിത്രരചനാ മത്സരവും നടത്തും.