തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് മുഖേന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, പ്രൊബേഷണർമാർ, കുറ്റകൃത്യത്തിനിരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ എന്നിവർക്ക് നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കുള്ള അപേക്ഷകൾ 2022-23 സാമ്പത്തിക വർഷം മുതൽ സുനീതി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും suneethi.sjd.kerala.gov.in പോർട്ടൽവഴി അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പിന്റെ 30 സ്‌കീമുകളിൽ സുനീതി പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2425377.