- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിപുലമായ മോക്ക് ഡ്രിൽ
തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ആദ്യമായാണ് കേരളത്തിൽ ഇത്രയും വിപുലമായ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 400ൽ പരം എൻ.എസ്.ജി കമാണ്ടോകളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.
പൊലീസ് ആസ്ഥാനത്ത് ഇന്നുചേർന്ന ഉന്നതതലയോഗം മോക്ക് ഡ്രില്ലിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻ.എസ്.ജി യിലെയും ബന്ധപ്പെട്ട മറ്റ് സർക്കാർ സംവിധാനങ്ങളിലെയും മുതിർന്ന ഓഫീസർമാർ പങ്കെടുത്തു.




