- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പരാജയത്തിന്റെ പൂർണതയിലാണ് ആഭ്യന്തര വകുപ്പ്; സിസിടിവിയെ ആഭ്യന്തര മന്ത്രിയാക്കണം'; രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം: തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിലെ അന്വേഷണത്തിൽ പൊലീസിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ആഭ്യന്തര മന്ത്രിയുടെ സ്ഥാനത്ത് സിസിടിവി സ്ഥാപിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു. പരാജയത്തിന്റെ പൂർണതയിലാണ് ആഭ്യന്തര വകുപ്പ്. ഓരോ മണിക്കൂറിലും ആഭ്യന്തര വകുപ്പിന് വീഴ്ച സംഭവിക്കുകയാണെന്നും ഷാഫി പറഞ്ഞു.
കേരള പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിരോധത്തിലാക്കുന്ന തുടർച്ചയായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിയുടെ വിമർശനം. കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ്, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷാഫി പറമ്പിലും രംഗത്തെത്തിയത്.
കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ചവിട്ടിത്തെറിപ്പിച്ച സംഭവം കൊടുംക്രൂരതയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശനും വിമർശിച്ചിരുന്നു. കൗതുകം കൊണ്ടാണ് കുട്ടി കാറിൽ ചാരിയത്. രാജസ്ഥാനിൽനിന്നും തൊഴിൽ തേടി കേരളത്തിലെത്തിയ കുടുംബത്തിലെ കുട്ടിയോട് കാട്ടിയ ക്രൂരതയിൽ കേരളം തലതാഴ്‌ത്തുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.




