- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമത്തിനെതിരെ ജാഗ്രതപുലർത്തണമെന്ന് സ്പീക്കർ ഷംസീർ; തലശ്ശേരിയിൽ ചവിട്ടേറ്റ ബാലന് പിന്തുണയുമായി സ്പീക്കറും
കണ്ണൂർ:കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒരിക്കലും ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും ഈക്കാര്യത്തിൽ നിയമപാലകരും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
വഴിയരികിൽ നിർത്തിയ കാറിൽ ചാരി നിന്നതിന് തൊഴിയേറ്റ് പരിക്ക് പറ്റിയ ഇതര സംസ്ഥാനക്കാരനായ ആറു വയസുകാരനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എ എൻ ഷംസീർ. കുട്ടിയെ ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറൽ ആശുപത്രി അധികൃതരോട് അദ്ദേഹം നിർദ്ദേശിച്ചു.
കുട്ടിയെ അക്രമിച്ച പൊന്ന്യം പാലം സ്വദേശിയേയും അദ്ദേഹത്തിന്റെ കാറും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.വധശ്രമക്കേസിൽ ശിഹ്ഷാദിനെ തലശേരി കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ഉത്സവകാലങ്ങളിൽ കേരളത്തിലെത്തി ബലൂൺ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് ചവിട്ടേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെ തലശേരി മണവാട്ടി ജംഗ്ഷനിലായിരുന്നു സംഭവം.



