കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയെ കാണ്മാനില്ലെന്നു പരാതി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് വെങ്ങാപ്പാറ മിഥുൻ മോഹൻ (17) ആണ് കാണാതായത്. ബന്ധുക്കൾ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച വൈകുന്നേരത്തോടെ പരാതി നൽകിയിരുന്നു. ബുധനാഴ്ച ഉച്ചക്ക് 12മണിയോടെയാണ് കാണാതാകുന്നത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ വീട്ടിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു ബന്ധുക്കൾ പറഞ്ഞു. കാണാതാകുമ്പോൾ കറുത്ത നിറമുള്ള ടീ ഷർട്ടും ട്രൗസറും ആണ് ധരിച്ചിരുന്നത്. വീട്ടിൽ നിന്നും 12 മണിയോടെയാണ് ഇറങ്ങുന്നത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.