കണ്ണൂർ: സംസ്ഥാന സർക്കാരിനെ പിരിച്ചു വിടണമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രസ്താവന വളച്ചൊടിക്കേണ്ടതില്ലെന്ന് എഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ണൂർ ഡി.സി സി ഓഫീസിൽ സതീശൻ പാച്ചേനി അനുസ്മരണത്തിൽ പങ്കെടുക്കാനായി എത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന രാഷ്ട്രീയത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഒത്തു കളിക്കുകയാണ്. ഗവർണർ രാവിലെയും വൈകുന്നേരവും പത്രസമ്മേളനം നടത്തിയിട്ട് കാര്യമില്ല. ഗവർണർ സർക്കാരിനെതിരെയും വിസിമാർക്കെതിരെയും നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ഗവർണർ നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വെറും ഭീഷണി കൊണ്ട് കാര്യമില്ല.

ഗവർണർ നിയമപരമായി നീങ്ങിയാൽ പിൻതാങ്ങും. കഴിഞ്ഞ കുറെ വർഷമായി അർഹതപ്പെട്ട ചെറുപ്പക്കാർക്ക് അല്ല ജോലി കൊടുക്കുന്നത്. സിപിഎം പ്രവർത്തകർക്ക് പിൻവാതിൽ നിയമനം നടത്താൻ ശുപാർശ ചെയ്ത തിരുവനന്തപുരം മേയർക്ക് ഒരു നിമിഷം പോലും തുടരാൻ അർഹതയില്ല. തിരുവനന്തപുരം മേയർ നടത്തിയത് സ്വജനപക്ഷപാതവും അഴിമതിയുമാണ്.

സംസ്ഥാന സർക്കാരിനെ പിരിച്ച് വിടണമെന്ന് കെ.സുധാകരൻ പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കണ്ട ക്രമക്കേടുകളിൽ നടപടിയെടുത്ത് കാണിക്കണമെന്നാണ് സുധാകരൻ പറഞ്ഞത്. പിൻവാതിൽ വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്. ഗവർണർ പദവിക്കനുസരിച്ച് നിയമ നടപടിയെടുത്ത് കാണിക്കുകയാണ് വേണ്ടത്.

അല്ലാതെ പത്രങ്ങളിൽ വാർത്ത വരാനായി മന്ത്രിമാരായ ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല നിയമ വിരുദ്ധമായ കാര്യം നടന്നെങ്കിൽ നിയമപരമായ നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഈ ഗവർണറാണ് എല്ലാ നിയമവിരുദ്ധ നിയമനങ്ങൾക്കും ഒപ്പിട്ട് കൊടുത്തത്.ഗവർണറുമായുള്ള പ്രശ്‌നം കോൺഗ്രസിന് വിഷയാധിഷ്ഠിതമാണ് വി സി നിയമനത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്. വൈസ് ചാൻസലർ പിരിഞ്ഞ് പോകണമെന്ന പ്രസ്താവനയിലെ നടപടി ക്രമങ്ങളെയാണ് ഞങ്ങൾ എതിർത്തത്. ഗവർണറെ കോൺഗ്രസ് ഒരു തരത്തിലും ന്യായീകരിക്കുന്നേയില്ലെന്നും കെ.സി വേണുഗോപാൽ പറത്തു