- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
കോഴിക്കോട്: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ മൂന്നു ദിവസമായി സ്വകാര്യ ബസ് ജീവനക്കാർ നടത്തിവന്ന സമരം പിൻവലിച്ചു. പ്രൈവറ്റ് ബസ് അസോസിയേഷൻ പ്രതിനിധികളും ബസ് തൊഴിലാളി യൂനിയൻ പ്രതിനിധികളും അത്തോളി സിഐയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഉള്ള്യേരിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നിരന്തരം മിന്നൽ പണിമുടക്ക് സ്ഥിരമായതിനെ തുടർന്ന് പൊലീസും ഗതാഗത വകുപ്പ് അധികൃതരും ചേർന്ന് ബസുടമകളും തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ ഇനി ഈ റൂട്ടിൽ മിന്നൽ പണിമുടക്ക് ഉണ്ടാകില്ലെന്ന് ജീവനക്കാരും ഉടമകളും അധികൃതർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാഴ്‌വാക്കായി.
Next Story




