- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; ഓടുപൊളിച്ച് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പിടിയിൽ
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയെ (27) ആണ് ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ആക്രമിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. ഓടുപൊളിച്ചാണ് പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത്. പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റു. ഇയാൾ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.
കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റതായാണ് വിവരം. മുഖത്തും മറ്റുമാണ് പൊള്ളലേറ്റത്. പിന്നാലെ ഷാനവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story




