- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയഞ്ചേരി വല്യശമാൻ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും അരങ്ങിലേക്ക്; ഡോ.ടി. പി സുകുമാരന്റെ പ്രശസ്ത നാടകം അരങ്ങിലെത്തിക്കുന്നത് യുവകലാസാഹിതി
കണ്ണൂർ: സംസ്ഥാന നാടക രംഗത്ത് നവഭാവുകത്വമുണർത്തിയ ഡോ.ടി. പി സുകുമാരന്റെ പ്രശസ്തമായ നാടകം ആയഞ്ചേരി വല്യശമാൻ വെള്ളരിനാടകം മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും അരങ്ങിലെത്തുന്നു. യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിലാണ് ഒട്ടേറെ നാടക ആസ്വാദകരുടെ സ്നേഹവായ്‌പ്പ് പിടിച്ചുപറ്റിയ ആയഞ്ചേരി വല്യശമാൻ വീണ്ടും അരങ്ങിലെത്തിക്കുന്നത്.

നവംബർ ഏഴിന് വൈകുന്നേരം ആറുമണിക്ക് നവനീതം ഓഡിറ്റോറിയത്തിലാണ് നാടകാവതരണം നടക്കുക.ടി.പവിത്രനാണ് നാടകത്തിന്റെ സംവിധാനം. 33 വർഷങ്ങൾക്കു ശേഷമാണ് ആയഞ്ചേരി വല്യശമാൻ വീണ്ടും അരങ്ങിലെത്തുന്നത്. ഇതിൽ പ്രധാനകഥാപത്രങ്ങളിൽ വേഷമിട്ട പി.കെ രാഘവൻ മാസ്റ്റർ ഉൾപ്പൈയുള്ള ആറുകലാകാരന്മാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
എന്നാൽ നാടകത്തിൽ അഭിനിയച്ച മറ്റുകലാകാരന്മാർ മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും അരങ്ങിലെത്തുന്നുണ്ട്. യുവകലാസാഹിതി സംസ്ഥാന പ്രസി. ആലങ്കോട് ലീലാകൃഷ്ണൻ പുനരവതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇം. എം സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ആയഞ്ചേരി വല്യശമാൻ വീണ്ടും പരമാവധി വേദികളിൽ കളിക്കാനാണ് യുവകലാസാഹിതി തീരുമാനിച്ചിട്ടുള്ളതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഡ്വ. പി.സന്തോഷ് കുമാർ എംപി, ടി.പവിത്രൻ, ഷിജിത്ത് വായന്നൂർ, വി.കെ സുരേഷ്ബാബു, ജിതേഷ് കണ്ണപുരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




