കണ്ണൂർ: ശ്രീരാമ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി ദേശീയ സമിതിയുടെ ആഭിമുഖ്യത്തിൽ ലോകത്തിൽ സനാതന സംസ്‌കാരം പാലിക്കുന്നതിനായി രാമ രാജ്യ രഥയാത്ര നവംബർ എട്ടിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. വൈകുന്നേരം അഞ്ചുമണിക്ക് രഥത്തിന് സ്വീകരണവും ഹിന്ദു മഹാസംഗമവും സംഘടിപ്പിക്കും. അന്നേ ദിവസം അഞ്ചു മണിക്ക് രഥയാത്രയ്ക്ക് വളപട്ടണം പാലത്തിന് സമീപം നിന്നും രഥയാത്രയ്ക്ക് സ്വീകരണം നൽകി കണ്ണൂരിലേക്ക് ആനയിക്കും.

സ്റ്റേഡിയം കോർണറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കാഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആദരസഭ ആചാര്യ മനോജ് ഉദ്ഘാടനം ചെയ്യും രാജേഷ് നാദാപുരം, ശക്തി ശാന്താ നന്ദ മഹർഷി അനുഗ്രഹ പ്രഭാഷണം നടത്തും .

ഡോ.വി എസ് ഷേണായി പരിപാടിയിൽ അധ്യക്ഷനാകും ബ്രഹ്മചാരി അരുൺ ജി ആമുഖ പ്രഭാഷണം നടത്തും കെ.രവീന്ദ്രൻ രാമായണ പാരായണം നടത്തും. വാർത്താ സമ്മേളനത്തിൽ വീ.. എസ് ഷേണായി,ഹരികൃഷ്ണൽ ആലച്ചേരി, കെ.രവീന്ദ്രൻ , പ്രജിത്ത് പള്ളിക്കുന്ന് . കെ.ജ്യോതി എന്നിവർ പങ്കെടുത്തു