- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: പണിക്കൂലിയുടെ പേര് പറഞ്ഞ് ആശാരിതൊഴിലാളികളെ അപകീർത്തിപ്പെടുത്തുന്ന വ്യാജപരസ്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ആശാരിക്കൂലിയാണോ നിങ്ങളുടെ പ്രശ്നം, മരത്തിന്റെ വില മാത്രം നൽകി പണിത്തരങ്ങൾ സ്വന്തമാക്കാമെന്ന സന്ദേശവുമായി പരസ്യം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കേരള സംസ്ഥാന കാർപെന്റേഴ്സ് അസോ, കേരള സംസ്ഥാന സംസ്ഥാന ആശാരി തൊഴിലാളി യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ തലശേരി, കണ്ണൂർ നഗരങ്ങളിൽ ഇത്തരം പരസ്യങ്ങൾ വ്യാപകമാണ്. ഇതര തൊഴിൽ മേഖലയെ അപേക്ഷിച്ച് ആശാരി തൊഴിലാളികൾ മിനിമം കൂലിയായ ആയിരം രൂപ മാത്രമേ വാങ്ങുന്നുള്ളു. എന്നാൽ അമിതമായ കൂലി വാങ്ങുന്നുവെന്ന രീതിയിൽ ആശാരിപണിക്കാരെ ചിത്രീകരിക്കാനാണ് ഇത്തരം പരസ്യങ്ങൾ കൊണ്ടു ശ്രമിക്കുന്നതെന്നും ഇതിനെതിരെ കളക്ടർക്കും മറ്റു അധികാരികൾക്കും പരാതി നൽകുമെന്നും അസോ. ഭാരവാഹികൾ അറിയിച്ചു.
യഥാർത്ഥത്തിലല്ലാത്ത മര ഉരുപ്പിടികൾ കൊണ്ടാണ് ഇത്തരക്കാർ സാധനങ്ങൾ നിർമ്മിച്ചു കൊടുക്കുന്നത്. ഇത്തരം സംഘങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസി. ഇ. സുകുമാരൻ ചേങ്ങാട്ടിരി, എൻ. എ അയ്യപ്പൻ, കെ. ആർ ബാബു, എം, എൻ പ്രകാശൻ എന്നിവർ പങ്കെടുത്തു.




